മോഹിപ്പിക്കുന്ന ചുവടുകളുമായി Rlv. ആനന്ദും കലാമണ്ഡലം ജയയും തൃശ്ശൂരില്‍ നടന്ന ഭാരതോത്സവം 2011 ന്റെ അര്‍ദ്ധനാരീശ്വര വേദിയില്‍ ചരിത്രം കുറിച്ചു. മോഹിനിയാട്ടം അവതരിപ്പിക്കുന്ന ഏക നൃത്ത ദമ്പതിമാര്‍ എന്ന വിശേഷണം ഇനി ഇവര്‍ക്ക് സ്വന്തം
ആത്മ സമര്‍പ്പണത്തിന്റെ നടന വേദിയില്‍ സ്വയം മറന്നാടുന്ന ഈ നൃത്ത ദമ്പതിമാര്‍ ഭരതോല്സവത്തിന്റെ വേദിയില്‍ ചരിത്രം കുറിച്ചു. കേരളത്തിന്റെ തനതു നൃത്ത കലയായ മോഹിനിയാട്ടത്തെ അര്‍ദ്ധനാരീശ്വരന്മാരുടെ ആട്ടമാക്കി മാറ്റി Rlv. ആനന്ദും കലാമണ്ഡലം ജയയും ലോകത്ത് തന്നെ ആദ്യമായി മോഹിനിയാട്ടം ആടുന്ന 'നൃത്ത ദമ്പതിമാര്‍' എന്ന വിശേഷണത്തിന് അര്‍ഹരായി ..