ചിരാതിന്റെ വെളിച്ചത്തില്‍ പെറുക്കിയെടുത്ത അക്ഷരങ്ങള്‍ക്ക് നിറമില്ലായിരുന്നു. എന്നും അങ്ങനെയായിരുന്നു. നിറമില്ലാത്ത കുറെ അക്ഷരങ്ങള്‍. നിറം ചേര്‍ക്കാന്‍ കൊതിച്ചപ്പോഴും അകം പൊള്ളയായി മാറിപോയവ. കാഴ്ചയില്‍ ഹൃദ്യമെന്ന് തോന്നിപ്പിക്കുമെങ്കിലും ആഴത്തില്‍ വീണുഞെരങ്ങുന്ന പാഴ് വസ്തുവാണ് അതെന്ന് തിരിച്ചറിയാന്‍ കഴിയാതെ പോകുന്നവ.
ഹൃദയത്തിന്റെ സ്പന്ദനം തിരിച്ചറിയാതെ പോയപ്പോള്‍ കാത്തുനിന്നിട്ടുണ്ട് പലപ്പോഴും. മറുപടി പറയാന്‍ കഴിയാതെ വന്നപ്പോള്‍ വിതുമ്പിയിട്ടുണ്ട്. ആരും കാണാതെ പോയ ആ കണ്ണീര്‍ കൊടുങ്കാറ്റായി മാറ്റാനുള്ള മാജിക്കൊന്നും കൈവശമില്ലായിരുന്നു. നിഷ്‌കളങ്കമല്ലെങ്കിലും കാപട്യം നിറയ്ക്കാതെ ചിരിക്കുമായിരുന്നു. ആ ചിരിയില്‍ എല്ലാവരോടുമുള്ള സ്‌നേഹവും നിറയ്ക്കാറുണ്ട്.
തിരിച്ചറിവിന്റെ നിമിഷങ്ങളില്‍ നല്ല നാളേക്കായുള്ള കാത്തിരിപ്പുണ്ടാകാറില്ല. കാരണം അതാണല്ലോ തിരിച്ചറിവ്
No comments:
Post a Comment