ജീവിതത്തില്‍ ഏറ്റവും മടുപ്പ് തോന്നിയ ദിവസങ്ങളാണ് കടന്നു പോവുന്നത്... ഇങ്ങനെ എന്തിനാ ജീവിക്കുന്നത് എന്ന് വരെ തോന്നി പോവുകയാണ് പലപ്പോഴും. വെറും 22 വയസ്സായപ്പോഴേക്കും ജീവിതം മടുത്തോ എന്ന് പലരും ചോദിച്ചു കളിയാക്കുമായിരിക്കും . പക്ഷെ മനുഷ്യര്‍ എപ്പോഴും സ്വന്തം പ്രശ്നങ്ങളെ മാത്രം ഗൌരവമായി കാണുന്നവരാണ്. അത് കൊണ്ടു തന്നെ മറ്റുള്ളവരെ ഉപദേശിക്കാന്‍ എല്ലാവര്‍ക്കും എളുപ്പമാണ്.
എന്നെ സ്നേഹിക്കുന്ന എന്‍റെ അച്ഛനും അമ്മയ്ക്കും വേണ്ടിയാണ് ഞാന്‍ ഇപ്പോള്‍ ജീവിക്കുന്നത്. അവരെ ഓര്‍ത്തു മാത്രം..
ഒരു കാര്യത്തിലും സന്തോഷിക്കാന്‍ കഴിയാത്ത അവസ്ഥ. എല്ലാം കൈവിട്ടു പോയി എന്നൊരു തോന്നല്‍.. പക്ഷെ മനസ്സിന്റെ ഉള്ളിലിരുന്നു ആരോ പറയുന്നത് പോലെ ഇടയ്ക്കു തോന്നും. എല്ലാം ശരിയാവും എന്ന്. ആ ഒരു വിശ്വാസമാണ് ഇന്ന് എന്നെ ജീവിതത്തില്‍ മുന്നോട്ടു നടത്തിക്കുന്നത്.
എനിക്കൊപ്പം ആരുമില്ല എന്നൊരു തോന്നല്‍...... എന്നും കൂടെയുണ്ടാകും എന്ന് പറഞ്ഞവരും , അങ്ങനെ കൂടെയുണ്ടാവുമെന്നു ഞാന്‍ വിശ്വസിച്ചവരും ഇന്നെനിക്കൊപ്പം ഇല്ലാത്തതു പോലൊരു ശൂന്യത.. ഇടയ്ക്കും തലക്കും കുറെ ഉപദേശങ്ങള്‍ കേട്ട് മടുത്തു പോയി. ആഗ്രഹിച്ചതൊന്നും നടന്നില്ല.
മനസ്സ് കിടന്നു വിങ്ങി പൊട്ടുകയാണ്. ആര്‍ക്കും മുന്നിലും എന്‍റെ സങ്കടങ്ങളെ നിരത്താന്‍ കഴിയുന്നില്ല.. ഈ ഭാരം പേറി എത്ര നാള്‍ എന്നറിയില്ല... എല്ലാം ഇറക്കി വച്ച് യാത്രയയാലോ എന്നൊരു തോന്നലും................
ഇരുട്ടില്‍ തപ്പി നടക്കുകയാണ് ഇപ്പോള്‍ ... ഒരു പ്രകാശം തേടി....
No comments:
Post a Comment