ഞാന്‍ എഴുതി തുടങ്ങി .മനസ്സിലുള്ളത് വാരിവിതറാന്‍ വാക്കുകള്‍ക്ക് വേണ്ടി പിടഞ്ഞു കൊണ്ട് തന്നെ. ആരുമില്ല എന്‍റെ മുന്നില്‍. എനിക്ക് മുന്നില്‍ ഞാന്‍ തന്നെ, എനിക്ക് സാക്ഷി എന്‍റെ കൈകളില്‍ പിടയുന്ന അക്ഷരങ്ങള്‍ തന്നെ. ഓര്‍ക്കാപുറത്ത് തുടങ്ങി വച്ച വാക്കുകള്‍ മുഴുവനാക്കാന്‍ കഴിയില്ല എന്നറിഞ്ഞു കൊണ്ട് തന്നെ, ഞാന്‍ എഴുതി തുടങ്ങി.
നിലത്തു കിടന്നു പിടയുന്ന വാക്കുകളെ പെറുക്കി കൂട്ടി ഒരു കടലാസ് കഷ്ണത്തില്‍ കൂട്ടി വെക്കാനാണ് ആദ്യം തോന്നിയത്. അത് മടിയോടെ ഓര്‍ത്തു നിന്നു ഏറെ നേരം. വെള്ളത്തിന് പുറത്തു കിടന്നു പിടയുന്ന മീനുകളെ പോലെ വാക്കുകള്‍ പിടയുന്നത് കണ്ടപ്പോള്‍ സഹതാപം അണപൊട്ടാന്‍ തുടങ്ങി. പിന്നെ കാത്തു നിന്നില്ല. പെറുക്കിയെടുത്തു കൈകുമ്പിളില്‍ നിറച്ച അക്ഷരകൂട്ടങ്ങളെ കൃത്യമായി തന്നെ അടുക്കിവച്ചു, കമ്പ്യൂട്ടര്‍ എന്ന വശീകരണ യന്ത്രത്തിലേക്ക്, വാക്കുകളെ മിന്നിതെളിയിക്കുമ്പോള്‍ അതിനു ജീവന്‍ പകരാന്‍ ബ്ലോഗ് എന്ന പരസ്യമായ രഹസ്യ അറയെ കൂട്ട് പിടിക്കുന്നു. പേന എടുക്കാതെ വിരലുകള്‍ കൊണ്ട് അക്ഷരത്തില്‍ അമര്‍ത്തുമ്പോള്‍ ഒരു കുറ്റബോധം കുറച്ചു ഉണ്ടെന്നു പറഞ്ഞാല്‍ അതിനു തെറ്റു പറയാനും പറ്റില്ല. കാരണം കൈ കൊണ്ട് എഴുതുന്നതിന്റെ ഒരു സുഖം ടൈപ്പ് ചെയ്തു അടിച്ചു കയറ്റിയാല്‍ കിട്ടില്ലല്ലോ! ഒപ്പം അക്ഷരങ്ങളുടെ അനുസരണകേടും. പക്ഷെ എന്ത് ചെയ്യാം ? "രംഗബോധമില്ലാത്ത കോമാളിയാണ് മരണം "എന്ന് പറഞ്ഞത് "രംഗബോധമില്ലാത്ത കോമാളിയാണ് മടി" എന്നാക്കി മാറ്റേണ്ടി വരും ഇവിടെ .
നിമിഷങ്ങള്‍ കടന്നു പോവുകയാണ് . ചുറ്റും ആരുമില്ല എന്ന ഉറച്ച വിശ്വാസത്തില്‍ വാക്കുകള്‍ ഉടലെടുക്കുകയാണ്, പൂര്‍ണ്ണ സ്വാതന്ത്രത്തോടെ.
No comments:
Post a Comment